Wednesday June 26th, 2019 - 8:17:am
topbanner
topbanner

രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയുടെ അത്ര വരില്ല പൊന്നാനിയിലെ തോൽവിയെന്ന് പി വി അൻവർ

RA
രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയുടെ അത്ര വരില്ല പൊന്നാനിയിലെ തോൽവിയെന്ന് പി വി അൻവർ

പൊന്നാനി: മേഠിയിൽ രാഹുൽ ഗാന്ധിക്കുണ്ടായ പരാജയത്തിന്റെ അത്ര വരില്ലെന്ന് പൊന്നാനി ഇടത് സ്ഥാനാർത്ഥി പി വി അൻവർ. വിമർശകരും ഇക്കാര്യം മനസിലാക്കണമെന്നും വോട്ടിനായി നട്ടെല്ല് പണയം വെച്ച് താൻ വർഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

യുഡിഎഫിന്‍റെ കണക്കുകൂട്ടലകളെപ്പോലും തെറ്റിച്ച് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ വിജയിച്ചത്. അൻവറിന്‍റെ പേരിലുള്ള ആരോപണങ്ങളും യുഡിഎഫിന്‍റെ ഭൂരിപക്ഷം വര്‍ദ്ധിക്കാൻ കാരണമായി. കഴിഞ്ഞ തവണത്തെ 75000ൽ നിന്ന് 35000 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ എസ്ഡിപിഐക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 9000 വോട്ടുകളുടെ കുറവുണ്ടായി.

മണ്ഡലം സുരക്ഷിതമല്ലെന്ന ധാരണയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആദ്യം ആലോചിച്ച ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പൊന്നാനിയില്‍ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ തവണത്തെ ഇരുപത്തി അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമോ അല്ലെങ്കില്‍ ചെറിയ വര്‍ദ്ധനവോ ആണ് ഇത്തവണ അദ്ദേഹം പ്രതീക്ഷിച്ചത്.പക്ഷെ, എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച ഭൂരിപക്ഷമാണ് അദ്ദേഹത്തിന് കിട്ടിയത്.

Read more topics: rahul gandhi, amatiya, pv anwar
English summary
rahul gandhi amatiya pv anwar
topbanner

More News from this section

Subscribe by Email