Monday November 19th, 2018 - 3:07:pm
topbanner

രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ

suji
രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ

കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ദീപ ഇക്കാര്യമറിയിച്ചത്.

ഇന്ന് രാവിലെ എട്ടു മണി മുതലാണ് രാഹുല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സുഹൃത്തായ കെവിന്‍ മാത്യു സണ്ണി രാഹുലിനെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നും ദീപ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും ദീപ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു .

Read more topics: rahul easwer, hunger strike
English summary
rahul easwer in hunger strike
topbanner

More News from this section

Subscribe by Email