topbanner
Monday February 19th, 2018 - 3:33:am
topbanner
Breaking News

'രാഹുല്‍ പൊട്ടന്‍' 'മോഹന്‍ദാസ് വര്‍ഗീയവാദി'; ചാനലില്‍ വാക്കേറ്റം, തമ്മിലടി [വീഡിയോ]

NewsDesk
'രാഹുല്‍ പൊട്ടന്‍' 'മോഹന്‍ദാസ് വര്‍ഗീയവാദി'; ചാനലില്‍ വാക്കേറ്റം, തമ്മിലടി [വീഡിയോ]

കൊച്ചി: താജ്മഹല്‍ വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സംഘപരിവാര്‍ അനുകൂലികളായ ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വരും തമ്മില്‍ വാക്കേറ്റം.

ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിനെ പൊട്ടനെന്ന് മോഹന്‍ദാസ് വിളിച്ചപ്പോള്‍ മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. നിലവാരം മറന്ന് സംസാരിച്ച ഇരുവരും സ്വന്തം കുടുംബകാര്യങ്ങള്‍ വരെ പോര്‍വിളിക്ക് ആയുധമാക്കി.

അര്‍ത്തുങ്കല്‍ പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയ വാദിയാണ് ടി ജി മോഹന്‍ദാസ് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതു കേട്ട ടി ജി മോഹന്‍ദാസ് രാഹുല്‍ ഈശ്വറിനെ പൊട്ടന്‍ എന്നു വിളിച്ചു.

തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ വീട്ടില്‍ നിന്നും തറവാട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്ന് മോഹന്‍ദാസ് പറഞ്ഞു. സ്വന്തം നിലമറന്ന് സംസാരിച്ച ഇരുവരും പരസ്പരം ചളിവാരി എറിയുകയായിരുന്നു.

ചര്‍ച്ച വിഷയത്തില്‍ നിന്നും വഴിമാറി ചീത്തവിളിയിലേക്ക് കടന്നപ്പോള്‍ അവതാരകന്‍ ഇടപെടുകയായിരുന്നു. അവതാരകന്‍ ഇടപെട്ട് ചര്‍ച്ച നിലവാരം കുറഞ്ഞ തരത്തിലേക്ക് വഴിമാറിപോവുകയാണെന്നും ഇതംഗീകരിക്കാന്‍ ആവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

English summary
rahul easwar tg mohandas debate in reporter channel
topbanner

More News from this section

Subscribe by Email