Tuesday April 24th, 2018 - 5:59:pm
topbanner

റേഡിയോ ജോക്കി കൊലപാതകം; നേരിട്ട് പങ്കുള്ള പ്രതി അപ്പുണ്ണി പിടിയില്‍

NewsDesk
റേഡിയോ ജോക്കി കൊലപാതകം; നേരിട്ട് പങ്കുള്ള പ്രതി അപ്പുണ്ണി പിടിയില്‍

തിരുവനന്തപുരം കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണി പിടിയില്‍.

അലി ഭായിക്ക് രാജേഷിനെ വെട്ടാനായി പിടിച്ചുകൊടുത്തത് അപ്പുണ്ണിയാണ് എന്നാണ് മൊഴി. സംഭവത്തിനുശേഷം ഒളിവിലായിരുന്നു ഇയാള്‍ ചെന്നൈയില്‍ നിന്നാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറിനെ ഒന്നാം പ്രതിയാക്കിയിരുന്നു. ബിസിനസില്‍ പങ്കാളിയാക്കാമെന്ന വന്‍ ഓഫറാണ് കൊല നടത്താന്‍ സത്താര്‍ അലിഭായിക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

രാജേഷിനെ കൊന്നത് പണം വാങ്ങിയല്ലെന്ന അലിഭായിയുടെ മൊഴി കളവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഖത്തറിലുള്ള ബിസിനസില്‍ തുല്യ പങ്കാളിയാക്കാമെന്നായിരുന്നു ക്വട്ടേഷന്‍ പ്രതിഫലമായി അലിഭായിക്കുള്ള സത്താറിന്റെ വാഗ്ദാനം. കൊലയ്ക്ക് ശേഷം പണം കൈമാറിയെന്നും തെളിഞ്ഞതോടെ സത്താറിനെ ഒന്നും അലി ഭായിയെ രണ്ടും പ്രതിയാക്കി എഴ് പേരടങ്ങുന്ന പ്രതിപ്പട്ടിക തയാറാക്കി.

English summary
radio jockey rajesh murder case main accused appunni arrested

More News from this section

Subscribe by Email