Thursday January 17th, 2019 - 9:18:pm
topbanner

കോടിയേരിക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥന്റെ തനിനിറം പുറത്ത്; അനാശാസ്യ കേന്ദ്രത്തില്‍ നിന്നും പിടികൂടിയ ആള്‍

NewsDesk
കോടിയേരിക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥന്റെ തനിനിറം പുറത്ത്; അനാശാസ്യ കേന്ദ്രത്തില്‍ നിന്നും പിടികൂടിയ ആള്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി രംഗത്തെത്തിയ മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന്‍ പോലീസ് സേനയ്ക്കുതന്നെ കളങ്കമുണ്ടാക്കിയ വ്യക്തി.

തളിപ്പറമ്പനടുത്ത് അനാശാസ്യ കേന്ദ്രത്തിലെത്തിയ ഇയാളെ നേരത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് രാധാകൃഷ്ണന്‍ പറയുന്ന സംഭവവും ഇതുതന്നെയാണ്.

2006 ഡിസംബര്‍ 14ന് രാത്രിയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്. ദേശീയ ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ ബന്ദ് നടക്കുന്ന ദിവസമാണ് സംഭവം.

dysp radhakrishnan

ഡിവൈഎസ്പി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കൂവോട് കരിപ്പറമ്പിലെ ഒരു വീട്ടിലെത്തി. അടുത്ത ദിവസം പോലീസ് പൂട്ടിച്ച ചിറവക്കിലെ സിഗ്‌ടെക് ഫൈനാന്‍സ് കമ്പിനി ഉടമ വാടകക്കെടുത്തതായിരുന്നു ഈ വീട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു.

ബാങ്ക് ജീവനക്കാരന്‍ പത്മനാഭന്‍ വാടകക്ക് കൊടുത്ത വീട് നാട്ടുകാര്‍ നിരീക്ഷണത്തിലാക്കി. വൈകിട്ട് പോലീസ് വണ്ടിയില്‍ ഡി.വൈ.എസ്.പി വീണ്ടും അവിടെ എത്തി. കുറെ കഴിഞ്ഞപ്പോള്‍ ഒരു പെണ്ണിന്റെ നിലവിളിയാണ് നാട്ടുകാര്‍ കേള്‍ക്കുന്നത്.

അയല്‍വാസികളായ ടി.രാജേന്ദ്രന്‍, കെ.മോഹനന്‍ എന്നിവര്‍ ചെന്നു നോക്കുമ്പോള്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. വാതില്‍ ചവിട്ടി തുറന്ന് നാട്ടുകാരാണ് യുവതിയെ ഡി.വൈ.എസ്.പിയുടെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷിച്ചത്.

നാട്ടുകാര്‍ ഇയാളെയും കമ്പനി ഉടമ കോട്ടയം സ്വദേശി കുളങ്ങര നിരവികുന്ന് രാജേഷ് (24), കോട്ടയം കാരാപ്പുഴ  കൊച്ചാലില്‍ ടി.എന്‍.വിജയന്‍ (34), കോട്ടയം മണ്ണാര്‍ക്കാട് സ്വദേശിനി അമ്മിണി (40) എന്നിവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

അന്നത്തെ ജില്ല പോലീസ് ചീഫ് മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡി.വൈ.എസ്.പി പി.ഹബീബ്‌റഹ്മാന്‍, സി.ഐ കെ.വി.സന്തോഷ്, ശ്രീകണ്ഠപുരം സി.ഐ രാജു, തളിപ്പറമ്പ എസ്.ഐ കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്.

radhakrishnan-who-alleges-against-kodiyeri-balakrishnan

സംഭവത്തിന്റെ മുഴുവന്‍ ചിത്രങ്ങളും 2006 ഡിസംബര്‍ 15ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് നിയമം കര്‍ശനമില്ലാത്തതിനാല്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ അമ്മിണിയുടെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.

നാല് മാസങ്ങള്‍ക്ക് ശേഷം ഫൈനാന്‍സ് ഉടമ രാജേഷ് ഹൃദയസ്തംഭനം മൂലം മരിച്ചു. ഇയാളുടെ ഭാര്യ വൃന്ദയും സഹോദരന്‍ രാജീവും കോടികള്‍ തട്ടിയെടുത്ത കേസില്‍ ജയിലില്‍ കിടന്നിരുന്നു. തളിപ്പറമ്പ പോലീസ് അന്വേഷിക്കുന്ന കേസില്‍ പ്രതികളായ ഇവര്‍ ഒളിവില്‍ കഴിയുകയാണ്.

പിന്നീട് ഡി.വൈ.എസ്.പി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കി സര്‍വീസില്‍ തിരികെ വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഹരി മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഇയാളെ വീണ്ടും സസ്‌പെന്റ് ചെയ്തിരുന്നു.

ഐ.പി.എസ് പദവിയില്‍ നിയമനം ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ ആരോപണമെന്നാണ് സൂചന. ഫസല്‍ കേസില്‍ പാര്‍ട്ടിക്കെതിരെ അന്വേഷണം എത്തിയപ്പോള്‍ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്നാണ് രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം ആരോപിച്ചത്.

radhakrishnan-who-alleges-against-kodiyeri-balakrishnan

English summary
ex dysp radhakrishnan who alleges against kodiyeri balakrishnan was arrested for sex racket
topbanner

More News from this section

Subscribe by Email