Thursday September 20th, 2018 - 12:32:am
topbanner
Breaking News

പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദേശം

rajani v
പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലേയും വെള്ളം വറ്റിക്കണമെന്നാണ് നിര്‍ദേശം. കുന്നിന് മുകളില്‍ കെട്ടി നില്‍ക്കുന്നവെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെ തുടര്‍ന്നാണ് നടപടി.

നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയത്. വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃതമായി നിര്‍മ്മിച്ച പാര്‍ക്കില്‍ അപകട ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു. എന്നാല്‍ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ നിയമലംഘനമുണ്ടെന്ന് കാണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കിയതായി ആരോപണം. ഭൂപരിഷ്‌കരണ നിയമവും കെട്ടിട നിര്‍മാണ ചട്ടങ്ങളും ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച് നാലു മാസമായിട്ടും നടപടിയില്ല.

 

Read more topics: pv anwar, park, water
English summary
pv anwar park water
topbanner

More News from this section

Subscribe by Email