topbanner
Sunday December 17th, 2017 - 11:49:am
topbanner
topbanner

പുതുവൈപ്പിലെ പോലീസ് നടപടിയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി

rajani v
പുതുവൈപ്പിലെ പോലീസ് നടപടിയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : പുതുവൈപ്പ് ജനകീയ സമരത്തിനെതിരെ നടന്ന പോലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി ടി.പി സെന്‍കുമാര്‍. കൊച്ചി സിറ്റി പോലീസ് കമ്മിഷണറാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് നടപടിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശിനോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

പോലീസ് നടപടി വന്‍ വിവാദമായ പശ്ചാത്തലത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഈ മാസം 17, 19 തീയതികളിലാണ് സമരക്കാര്‍ക്കെതിരെ ക്രൂരമായ രീതിയില്‍ പോലീസ് പെരുമാറിയത്.

English summary
puthuvaipin issue dgp senkumar wants report
topbanner topbanner

More News from this section

Subscribe by Email