topbanner
Wednesday June 28th, 2017 - 2:26:pm
topbanner

ജാമ്യം വേണ്ടെന്ന് പുതുവൈപ്പിനിലെ അറസ്റ്റിലായ സമരക്കാര്‍

rajani v
ജാമ്യം വേണ്ടെന്ന് പുതുവൈപ്പിനിലെ അറസ്റ്റിലായ സമരക്കാര്‍

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 80 പേര്‍ക്ക് ഞാറയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ച സമരക്കാര്‍ തങ്ങളെ റിമാന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ റിമാന്‍ഡ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന കുറ്റകൃത്യം സമരക്കാര്‍ ചെയ്തിട്ടില്ലെന്നും പിഴയൊടുക്കിയാല്‍ മാത്രം മതിയാകുമെന്നും കോടതി ബോധ്യപ്പെടുത്തി.

തുടര്‍ന്നാണ് പത്ത് മിനിറ്റിനകം സമരക്കാര്‍ കോടതി വളപ്പില്‍ നിന്നും പോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം കോടതി സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് സമരക്കാര്‍ പിന്നീട് കോടതി മുറിയില്‍നിന്ന് പുറത്തിറങ്ങി.

അതേസമയം, സമരപ്പന്തലിലേക്ക് വീണ്ടും പോകുമെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സമരക്കാര്‍ കോടതിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

 

Read more topics: puthuvaipin, issue, court, bail
English summary
puthuvaipin issue court bail
topbanner topbanner

More News from this section

Subscribe by Email