Monday November 19th, 2018 - 8:35:am
topbanner

നാലു വയസുകാരിയെ ഷൈലജ കൊല്ലാൻ കടവിലെത്തിച്ചത് മിഠായി നൽകി പ്രലോഭിപ്പിച്ച്

NewsDesk
നാലു വയസുകാരിയെ ഷൈലജ കൊല്ലാൻ കടവിലെത്തിച്ചത് മിഠായി നൽകി പ്രലോഭിപ്പിച്ച്

പുതുക്കാട് ∙ നാലു വയസുകാരി മണലിപ്പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ കുട്ടിയെ ഒപ്പം കൊണ്ടുപോകാൻ മൂന്നു ദിവസം മുൻപു തന്നെ ഷൈലജ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സംഭവത്തിൽ പ്രതി ഷൈലജയുടെ അസ്വാഭാവിക പെരുമാറ്റമാണു ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. മേഭയുടേതു മുങ്ങിമരണമെന്നായിരുന്നു ആദ്യ സൂചന. കുട്ടിയെ മാപ്രാണത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. നാലു വയസുളള കുട്ടിയായതിനാൽ പോസ്റ്റുമോർട്ടം ഒഴിവാക്കാനുള്ള ശ്രമം ബന്ധുക്കൾ നടത്തിയെങ്കിലും പിന്നീടു പൊലീസ് സ്‌റ്റേഷനിൽ എത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.

കുട്ടിയെ കാണാതാകുന്ന സമയത്തു ബന്ധുവായ ഷൈലജ പുഴയിൽനിന്നു കയറിവരുന്നതു ബന്ധുക്കൾ കണ്ടിരുന്നു. ഷൈലജയുടെ വസ്ത്രങ്ങളിൽ ചെളിയും നനവുമുണ്ടായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പലരോടും വ്യത്യസ്തമായ രീതിയിലാണു മറുപടി പറഞ്ഞത്. വസ്ത്രങ്ങളിലെ ചെളി നീക്കം ചെയ്യാൻ ശുചിമുറിയിൽ ഏറെ സമയം ചെലവഴിച്ചതും സംശയം ജനിപ്പിച്ചിരുന്നു. കുട്ടിയെ അന്വേഷിച്ചു പുഴയുടെ അടുത്തേക്കു പോകാൻ തുനിഞ്ഞവരോട് ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടിയെ കൊണ്ടുപോകുന്നതു പോലെ തോന്നി എന്നു കളവ് പറഞ്ഞു പിന്തിരിപ്പിച്ചു.

കുട്ടിയുടെ മരണശേഷവും ഷൈലജയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ബന്ധുക്കളിൽ സംശയം വർധിപ്പിച്ചു. സമീപവാസികളിൽനിന്നും ബന്ധുക്കളിൽനിന്നും മൊഴിയെടുക്കാനെത്തിയ പൊലീസിനും അസ്വാഭാവികത തോന്നിയിരുന്നു. അപകടം സംഭവിച്ച സ്ഥലത്തു കുട്ടി എത്താനുള്ള സാധ്യത കുറവാണെന്നു മാതാപിതാക്കളും തറപ്പിച്ചു പറഞ്ഞു. കുട്ടിക്കു തനിയെ ഈ കടവിലേക്ക് ഇറങ്ങാനും ബുദ്ധിമുട്ടാണ്. തുടർന്നാണു പൊലീസ് ഷൈലജയെ ചോദ്യം ചെയ്തത്. പരസ്പരവിരുദ്ധമായി പ്രതികരിച്ചു പൊലീസിനെയും പ്രതി കുഴപ്പിച്ചു. രാത്രി വൈകിയാണു പ്രതി കുറ്റസമ്മതം നടത്തിയത്.

മേഭ തന്റെ അടുത്തുവരുന്നതു മറ്റു ബന്ധുക്കൾ വിലക്കിയിരുന്നതായും ഷൈലജ പൊലീസിനോടു പറഞ്ഞു. തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ കൂടെ കളിക്കാൻ കൊണ്ടുപോകാം എന്നുപറഞ്ഞു മിഠായി നൽകി പ്രലോഭിപ്പിച്ചാണു മേഭയെ കടവിലേക്കു കൊണ്ടുപോയത്.

വെള്ളം കണ്ടാൽ പേടി കാണിക്കുന്ന കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു പുഴയിലേക്കിറങ്ങി വെള്ളത്തിലേക്കെറിയുകയായിരുന്നു. കാടുപിടിച്ചു കിടന്നിരുന്ന കടവ് കുട്ടിയുടെ മുത്തച്ഛന്റെ സഹോദരന്റെ മരണാനന്തര ചടങ്ങുകൾക്കു വേണ്ടിയാണു വൃത്തിയാക്കിയത്. ജോലിസംബന്ധമായി ഓസ്ട്രേലിയയിലായിരുന്ന മേഭയുടെ അച്ഛൻ രജിത് ഈയിടെ നാട്ടിലെത്തിയിരുന്നു. ഭാര്യയെയും കുട്ടിയെയും കൂട്ടി രജിത് ഓസ്ട്രേലിയയിലേക്കു മടങ്ങാനിരിക്കെയാണു ദുരന്തം.

മുസ്ലിംകൾ പന്നികളെ പോലെ പെറ്റു പെരുകുന്നു: ഡോ എൻ. ഗോപാല കൃഷ്ണൻ

പയ്യന്നൂരിലെ ഭർതൃമതിയെ കാണാതായതിൽ ദുരൂഹത

ബലാത്സംഗത്തിനിരയായ 14 കാരി പ്രസവിച്ചു: കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതിമാരുടെ തിരക്ക്

Read more topics: murder case, arrest, puthukad
English summary
4 years old kid murder case shailaja arrest puthukad
topbanner

More News from this section

Subscribe by Email