Monday April 22nd, 2019 - 7:52:pm
topbanner
topbanner

ഇടിമിന്നലേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

NewsDesk
ഇടിമിന്നലേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പുനലൂർ: ഇടിമിന്നലേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് അയണിക്കോട് മേലേതിൽശിവ വിലാസത്തിൽ സജിത്തിന്റെ ( സന്ദീപ് ) മകൻ സൂര്യ ദേവാണ് (ഒന്നേ മുക്കാൽ വയസ്) മരിച്ചത്.ശനിയാഴ്ച വൈകിട്ട് 4.30 നാണ് സംഭവം.ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലാണ് അപകടത്തിനിടയാക്കിയത്.

കുഞ്ഞ് കുടുംബ വീട്ടിൽ അമ്മൂമ്മയുടെ അടുത്താായിരുന്നു. കുടുംബ വീടിന്റെ മുൻവശത്തെ വാതിലിനോട് ചേർന്ന് നിന്ന കുഞ്ഞ് ശക്തമായ ഇടിമിന്നലുണ്ടായപ്പോൾ മുറ്റത്തേക്ക് ബോധംകെട്ട് വീഴുകയായിരുന്നു. സൂര്യ ദേവിനെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തി ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും. സാന്ദ്രയാണ് സൂര്യദേവിന്റെ സഹോദരി.

Read more topics: Punalur, Lightning, baby,
English summary
punalur idiminnalettu kuninu daruna andyam
topbanner

More News from this section

Subscribe by Email