Sunday July 22nd, 2018 - 6:02:pm
topbanner
Breaking News

ആ നടി താനല്ലെന്ന് ഭാമ

rajani v
ആ നടി താനല്ലെന്ന് ഭാമ

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍ ആക്രമണത്തിനിരയായ ആദ്യ നടി താനല്ലെന്ന് ഭാമ. പള്‍സറിന്റെ ആദ്യ ക്വട്ടേഷന് ഇരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ നടിയാണെന്ന്
വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തിയത്. വാര്‍ത്ത പുറത്ത്‌വന്നതോടെ ആക്രമണത്തിനിരയായ ആ നടി ഭാമയാണെന്ന് ആരോപണം സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് അടക്കംസഹായം നല്‍കുന്ന നിര്‍മ്മാതാവിന് വേണ്ടി സുനി, നടിയെ ആക്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.

നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പള്‍സര്‍ സുനി, നടിയെ ആക്രമിച്ചത്. ഈ സംഭവം അന്ന് പുറത്ത് വന്നിരുന്നില്ല. താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അടക്കം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു.

English summary
pulsar suni first attack bhama reject news
topbanner

More News from this section

Subscribe by Email