Monday September 24th, 2018 - 7:53:am
topbanner

ക്ലാസ‌് മുറികൾ ഹൈടെക‌് ആക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി

renjini
ക്ലാസ‌് മുറികൾ ഹൈടെക‌് ആക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനുള്ള അദ്യ ഘട്ട പ്രവർത്തനങ്ങൾ പൂത്തിയായി.എട്ടുമുതൽ 12 വരെയുള്ള ക്ലാസ‌് മുറികൾ ഹൈടെക‌്ആക്കുന്നത്.സർക്കാർ എയ്ഡഡ് മേഖലകളിലെ ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെയുള്ള  4,752 സ്കൂളുകളിൽ 3676 സ്കൂളുകളിലും എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി. 702 സ്കൂളുകളിൽ 70 ശതമാനം  ക്ലാസ് മുറികൾ ഹൈടെക്കായപ്പോൾ 315 സ്കൂളുകളിൽ 50 ശതമാനത്തിൽ   താഴെയേ ഹൈടെക‌്  ക്ലാസ‌് മുറികളെ  ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതൽ ഹൈടെക് ക്ലാസ് മുറികൾ മലപ്പുറം ജില്ലയിലാണ് .

5,096 എണ്ണം. കോഴിക്കോട് 4,105, തൃശൂർ 3,497 രണ്ടും മൂന്നും സ്ഥാനങ്ങളിൽ.  59 സ്കൂളുകളിൽ ഒരു ക്ലാസ് മുറിയും (ആകെ 439 ക്ലാസ്‌മുറികൾ) ഹൈടെക്കായിട്ടില്ല.40083 ക്ലാസ്‍മുറികളിൽ ലാപ്‍ടോപ്പ്, പ്രൊജക്ടർ, മൗണ്ടിങ‌് കിറ്റ്, യുഎസ്ബി. സ്പീക്കർ എന്നിവയുടെ വിതരണം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി.  സ‌്കൂൾ ലാബുകളിലേക്ക്  16,500 ലാപ്‍ടോപ്പുകൾ അധികമായി അനുവദിച്ചു. ഇവയുടെ വിതരണവും ഒരാഴ‌്ചയ‌്ക്കകം പൂർത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് പറഞ്ഞു. 

English summary
The first phase of high-tech classrooms of eight public schools in the state has been completed.
topbanner

More News from this section

Subscribe by Email