Friday April 26th, 2019 - 1:36:am
topbanner
topbanner

'പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പിശുക്ക് കാട്ടില്ല'; സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പട്ടികയിലുണ്ടാകുമെന്ന് ശ്രീധരന്‍പിള്ള

JB
'പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പിശുക്ക് കാട്ടില്ല'; സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പട്ടികയിലുണ്ടാകുമെന്ന് ശ്രീധരന്‍പിള്ള

സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ച എല്ലാ ജനറല്‍ സെക്രട്ടറിമാരും ബിജെപി പട്ടികയില്‍ ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ക്രൈസ്തവ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ ബിജെപി പിശുക്ക് കാട്ടില്ല. താന്‍ സ്ഥാനാര്‍ഥിയാകണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.


കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം മത്സരിക്കും. തൃശൂര്‍, ഇടുക്കി, വയനാട്, ആലത്തൂര്‍, മാവേലിക്കര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.

 

English summary
ps sreedarn pillai react on candidate list
topbanner

More News from this section

Subscribe by Email