Saturday March 23rd, 2019 - 10:38:pm
topbanner
topbanner

ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; മൃതദേഹവുമായി നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധം

JB
ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; മൃതദേഹവുമായി നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധം

തിരുവനന്തപുരം: ഡിവൈഎസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു. സനല്‍കുമാറിന്റെ മൃതദേഹവുമായാണ് റോഡ് ഉപരോധം. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്..

ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തതായും സംഭവം ഗൗരവത്തോടെ അന്വേഷിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരികുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് ആസ്ഥാന എസ്പി കെഎസ് വിമലിനാണ് അന്വേഷണ ചുമതല.

തിങ്കളാഴ്ച രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്. ഡിവൈഎസ്പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഡിവൈഎസ്പി പോയത്.

 

Read more topics: protest, aganist, dysp, in kollam,
English summary
protest aganist dysp in kollam
topbanner

More News from this section

Subscribe by Email