Monday December 17th, 2018 - 1:06:pm
topbanner

ജലന്ധര്‍ ബിഷപ് ഹൗസില്‍ വിശ്വാസികളുടെ പ്രതിഷേധം; പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ മുദ്രാവാക്യംവിളികള്‍

JB
ജലന്ധര്‍ ബിഷപ് ഹൗസില്‍ വിശ്വാസികളുടെ പ്രതിഷേധം; പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ മുദ്രാവാക്യംവിളികള്‍

ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഹൗസില്‍ ബിഷപ്പിനെ അനുകൂലിക്കുന്ന ഒരുകൂട്ടം വിശ്വാസികളുടെ പ്രതിഷേധം. ബിഷപിനെ അറസ്റ്റ് ചെയ്യുന്നതിനും ബിഷപിനെതിരെ വാര്‍ത്തകള്‍ കൊടുത്തതിനുമാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്.

കേരള പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താല്‍ താത്കാലികമായി സമരം അവസാനിപ്പിക്കുമെന്ന് സിസ്റ്റര്‍ അനുപമ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ സമരം തുടരും. മാധ്യമങ്ങളും നല്ലവരായ ജനങ്ങളുമടക്കം പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണിതെന്നും അറസ്റ്റ് ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.

 

 

English summary
bishop franko mulakkan wellwishers protest against kerala police and media
topbanner

More News from this section

Subscribe by Email