Saturday November 17th, 2018 - 10:51:pm
topbanner

മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം; ഹൈക്കോടതിയിലേക്ക് മുസ്ലീം സംഘടനകളുടെ മാര്‍ച്ച്

NewsDesk
മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം; ഹൈക്കോടതിയിലേക്ക് മുസ്ലീം സംഘടനകളുടെ മാര്‍ച്ച്

കൊച്ചി: പ്രണയിച്ച യുവാവുമായി വീടുവിടുകയും പിന്നീട് മതം മാറി വിവാഹിതയാവുകയും ചെയ്ത പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയതില്‍
പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി.

പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വിധിച്ചിരുന്നു. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്.

പോലീസ് സംരക്ഷണയില്‍ കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്ന യുവതിയെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വൈക്കത്തു നിന്നെത്തിയ പോലീസ് സംഘം യുവതിയെ വീട്ടിലെത്തിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകരുടെ ബാഹുല്യം മൂലം തുടക്കത്തില്‍ പോലീസിന് മാര്‍ച്ച് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

Read more topics: protest, Kerala, high court, marriage
English summary
protest against Kerala high court cancels marriage
topbanner

More News from this section

Subscribe by Email