Friday September 21st, 2018 - 10:14:am
topbanner
Breaking News

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കുനേരെ കൊല്ലത്ത് കരിങ്കൊടി

sadu prakash
ആരോഗ്യമന്ത്രി കെ.കെ ശൈലജക്കുനേരെ കൊല്ലത്ത് കരിങ്കൊടി

കൊല്ലം: ആരോഗ്യമന്ത്രി കെ.കെ.ശൈലക്കെതിരെ ചവറയില്‍ യു.ഡി.എഫിന്റെ കരിങ്കൊടി പ്രതിഷേധം. ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ ഏഴിനായിരുന്നു സംഭവം. മന്ത്രി വരുന്ന വിവരം മുന്‍കൂട്ടിയറിഞ്ഞ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു. നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. 

സംഭവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനയാണ് ശൈലജയ്ക്ക് നേരെ കരിങ്കൊടി വീശിയത്. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-ആര്‍.വൈ.എഫ് പ്രവര്‍ത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്‌സണ്‍, വിഷ്ണു, രതീഷ്, മുഹ്‌സിന്‍ എന്നിവരെ ചവറ പോലീസ് അറസ്റ്റു ചെയ്തു.

 

Read more topics: protest, against, k k shylaja, kollam
English summary
protest against k k shylaja in kollam
topbanner

More News from this section

Subscribe by Email