Tuesday November 13th, 2018 - 12:27:pm
topbanner

ഗെയില്‍ വാതക പൈപ്പ് ലൈന്‍; മുക്കത്ത് പോലീസ് ലാത്തിവീശി

NewsDesk
ഗെയില്‍ വാതക പൈപ്പ് ലൈന്‍; മുക്കത്ത് പോലീസ് ലാത്തിവീശി

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് ലാത്തിവീശി. മുക്കം എരഞ്ഞിമാവില്‍ നടന്നുവരുന്ന സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ഒരു മാസത്തോളമായി നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കുന്നതിനായി ഇന്ന് രാവിലെ വന്‍ പോലീസ് സാന്നിധ്യത്തില്‍ ഗെയില്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്.

ഗെയിലിന്റെ വാഹനത്തിന് നേരെ സമരക്കാര്‍ക്കിടയില്‍ നിന്ന് കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്തെ സമരപ്പന്തലും പോലീസ് പൊളിച്ചു മാറ്റി.

അതേസമയം പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ടു മണ്ണുമാന്തിയന്ത്രങ്ങള്‍ നശിപ്പിച്ച നിലയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സുരക്ഷ തുടരുകയാണ്.

English summary
Protest against GAIL pipeline project in kozhikode
topbanner

More News from this section

Subscribe by Email