Thursday November 15th, 2018 - 3:23:am
topbanner

ഐവി ശശിയുടെ സംസ്‌കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

NewsDesk
ഐവി ശശിയുടെ സംസ്‌കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട്: അന്തരിച്ച സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്‌കാരം സ്വദേശമായ കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

ചെന്നൈയില്‍ ഇന്ന് രാവിലെയാണ് ഐ.വി.ശശി മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ ചെന്നൈ വടവളങ്ങിയിലെ വസതിയില്‍ എത്തിച്ചിരിക്കുകയാണ്.

കോഴിക്കോട് ആണ് ഐവി ശശിയുടെ ജന്മദേശം. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ഐവി ശശിയുടെ ബന്ധുക്കളും മറ്റും ഇപ്പോള്‍ കോഴിക്കോടുണ്ട്.

Read more topics: director, IV Sasi
English summary
Prolific director IV Sasi passes away
topbanner

More News from this section

Subscribe by Email