Tuesday November 13th, 2018 - 6:26:am
topbanner

കണ്ണൂരിലെ വീടു കവര്‍ച്ച; പ്രതികള്‍ അന്യസംസ്ഥാനത്തേക്ക് കടന്നു; കവര്‍ന്നത് 60 പവന്‍

NewsDesk
കണ്ണൂരിലെ വീടു കവര്‍ച്ച; പ്രതികള്‍ അന്യസംസ്ഥാനത്തേക്ക് കടന്നു; കവര്‍ന്നത് 60 പവന്‍

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച സംഘം സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം മുംബൈയിലേക്ക് പോകും.

മഹാരാഷ്ട്രയിലടക്കം സമാനരീതിയില്‍ കവര്‍ച്ചനടത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് ഇവിടെ കവര്‍ച്ച നടത്തിയതെന്ന് സംശയമുണ്ട്. മുംബൈ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.Mathrubhumi news editor and wife brutally assaulted in house robbery

കണ്ണൂരില്‍നിന്നും 60 പവന്‍ സ്വര്‍ണവും 2.5 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും 25,000 രൂപയും മോഷണം പോയിട്ടുണ്ട്. വിശദപരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇക്കാര്യം പോലീസിനെ അറിയിച്ചു.

മഹാരാഷ്ട്ര ക്രൈം സ്‌ക്വാഡിലെ സുനില്‍ അറോറയാണ് കേരളത്തിലേക്ക് മോഷണസംഘം കടന്നിട്ടുണ്ടെന്ന് സൂചന നല്‍കിയത്. ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെങ്കില്‍ രണ്ടോ മൂന്നോ കവര്‍ച്ചകള്‍ നടത്തി മടങ്ങുകയാണ് പതിവ്. ഒരുമിച്ച് താമസിക്കുകയോ ഒന്നിച്ച് സഞ്ചരിക്കുകയോ ചെയ്യാറില്ല. പലയിടങ്ങളിലായി ഇടയ്ക്കിടെ കണ്ടുമുട്ടി കവര്‍ച്ച ആസൂത്രണം ചെയ്യുന്നതാണ് ഇവരുടെ രീതി.Mathrubhumi news editor and wife brutally assaulted in house robbery

കവര്‍ച്ച നടത്തേണ്ട വീട് കണ്ടെത്തുന്നതും പരിസരം വിലയിരുത്തുന്നതും ഒരുവിഭാഗമായിരിക്കും. എറണാകുളത്ത് മുമ്പ് സമാനരീതിയില്‍ കവര്‍ച്ച നടന്നപ്പോള്‍ പഴയസാധനങ്ങള്‍ കച്ചവടം ചെയ്യാനെന്ന രീതിയിലാണ് ഇവര്‍ എത്തിയത്. രണ്ടുമാസത്തെ കച്ചവടത്തിനുശേഷമാണ് കവര്‍ച്ച നടപ്പാക്കിയത്., Mathrubhumi Kannur unit news editor Vinod Chandran’s house

English summary
Professional Robbers Behind The Attack and Robbery in Kannur
topbanner

More News from this section

Subscribe by Email