Monday October 22nd, 2018 - 2:50:am
topbanner
Breaking News

പാലക്കാട് ഉരുള്‍പൊട്ടലിന് സാധ്യത: അതീവജാഗ്രത പാലിക്കണം

fasila
പാലക്കാട് ഉരുള്‍പൊട്ടലിന് സാധ്യത: അതീവജാഗ്രത പാലിക്കണം

പാലക്കാട്: ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ ഉരുള്‍ പൊട്ടല്‍ സമയത്തും മുമ്പും ശേഷവും അറിയേണ്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഉരുള്‍ പൊട്ടലിനു മുമ്പ് പരിഭ്രാന്തരാകാതെ സംയമനം പാലിക്കണം.

കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക, വീട് വിട്ട് ഇറങ്ങേണ്ട സാഹചര്യം വന്നാല്‍ കൈയില്‍ എമര്‍ജന്‍സി കിറ്റ് കരുതുക, അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിയണം, ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തുക, വീടുകള്‍ ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.

ഉരുള്‍ പൊട്ടല്‍ സമയത്ത് ഒരിക്കലും മരങ്ങളുടെ ചുവടെ അഭയം തേടരുത്. പ്രഥമ ശുശ്രൂഷ അറിയുന്നവര്‍ മറ്റുള്ളവരെ സഹായിക്കുകയും, അതിവേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക. വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.

വൈദ്യുതി ബന്ധം വിചേ്ഛദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക. ഉരുള്‍പൊട്ടലിനു ശേഷം ഉരുള്‍പൊട്ടിയ സ്ഥലം സന്ദര്‍ശിക്കരുത്. ഈ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെല്‍ഫിയോ എടുക്കരുത്. വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക. ആംബുലന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോവാനുള്ള സാഹചര്യം ഒരുക്കുക.

Read more topics: Palakkad, landslide, probability
English summary
probability of landslide in palakkad: be cautious
topbanner

More News from this section

Subscribe by Email