Monday May 20th, 2019 - 4:30:am
topbanner
topbanner

പ്രിയങ്കയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരം നിരാകരിച്ചത് ഹിന്ദു സമ്പ്രദായത്തില്‍ ജീവിച്ചതിനാല്‍

NewsDesk
പ്രിയങ്കയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരം നിരാകരിച്ചത് ഹിന്ദു സമ്പ്രദായത്തില്‍ ജീവിച്ചതിനാല്‍

കുമരകം: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരം നിരാകരിച്ചത് അവര്‍ ഹിന്ദു സമ്പ്രദായത്തില്‍ ജീവിച്ചതിനാലാണെന്ന് കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയുടെ വിശദീകരണം.

വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണിന്റെ ജീവിതമെന്ന് ആറ്റാമംഗലം പള്ളി വികാരി ഫാ.സൈമണ്‍ മാനുവല്‍ പറഞ്ഞു.

പ്രിയങ്ക ചോപ്ര ആരാണെന്നത് പള്ളിക്ക് വിഷയമല്ല. കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത്. പ്രിയങ്ക ചോപ്ര സെലിബ്രിറ്റിയായതാണ് സംഭവം വിവാദമാകാന്‍ കാരണം. വികാരി ഫാ.സൈമണ്‍ മാനുവല്‍ പറഞ്ഞു.

മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയില്‍ നടത്താന്‍ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടാണ് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്.

അതേസമയം, ഹിന്ദുവിനെയാണ് വിവാഹം ചെയ്തതെങ്കിലും മരി ഒരിക്കലും അമ്പലത്തില്‍ പോയിട്ടില്ലെന്ന് പ്രിയങ്കയുടെ മുത്തശ്ശിയുടെ അടുത്ത ബന്ധു ഏലിയാസ് പറയുന്നു.

മേരിയുടെ അവസാന ആഗ്രഹം അപ്പന്റേയും അമ്മയുടേയും കല്ലറയില്‍ അടക്കണം എന്നതായിരുന്നു. നാട്ടില്‍ വരുന്ന സമയത്ത് വിവിധ പള്ളികളില്‍ പോകുമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇടവകപള്ളിയില്‍ വന്ന് കുമ്പസാരിച്ച് കുര്‍ബാനകൊള്ളുകയും ചെയ്തിരുന്നെന്നും ഏലിയാസ് പറഞ്ഞു.

ജിഷ വധക്കേസില്‍ നിര്‍ണായ വഴിത്തിരിവ്; സിസിടിവി ദൃശ്യം പുറത്ത്

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു

English summary
Priyanka Chopra furious over church's refusal to bury her grandmother
topbanner

More News from this section

Subscribe by Email