Tuesday September 25th, 2018 - 10:46:am
topbanner

പ്രിയയ്ക്ക് ഇനി കണ്ണിറുക്കാം; അഡാറ് ലവിലെ പാട്ടിനെതിരെ ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

Jikku Joseph
പ്രിയയ്ക്ക് ഇനി കണ്ണിറുക്കാം; അഡാറ് ലവിലെ പാട്ടിനെതിരെ ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ്.ഐ.ആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. വീഡിയോ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഒരു കേസും രാജ്യത്ത് ഒരിടത്തും എടുക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാഞ്ഞു. പ്രിയക്കും സംവിധായകനുമെതിരെ ഹൈദരാബാദിലും ഔറംഗബാദിലും കേസുണ്ട്. രണ്ട് പോലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുള്ള ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് പരമോന്നത കോടതിയെ തന്നെ സമീപിക്കുന്നതെന്നും പ്രിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി സ്റ്റേ അനുവദിച്ചത്.

English summary
priya warrier case supreme court
topbanner

More News from this section

Subscribe by Email