Wednesday November 14th, 2018 - 5:34:pm
topbanner

നഴ്‌സുമാരുടെ അടിസ്ഥാന വേതനം: 15മുതല്‍ ശക്തമായ സമരത്തിലേക്ക്

NewsDesk
നഴ്‌സുമാരുടെ അടിസ്ഥാന വേതനം: 15മുതല്‍ ശക്തമായ സമരത്തിലേക്ക്

കോഴിക്കോട്: സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതി(ഐആര്‍സി)യുടെ മിനിമം വേജസ് കമ്മിറ്റി 14ന് നഴ്‌സുമാരുടെ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ 15മുതല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ.

യുഎന്‍എ കോഴിക്കോട് ജില്ലാ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളില്‍ യുഎന്‍എ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 10 നകം തീരുമാനമില്ലെങ്കില്‍ സമരം ചെയ്യാനുളള അനുമതിക്ക് ഹൈക്കോടതിയിലും സമീപിച്ചിട്ടുണ്ട്.

അതിനിടെ തൃശൂരില്‍ തൊഴില്‍ വകുപ്പ് വിളിച്ച ചര്‍ച്ചക്കൊടുവില്‍ സമരമുള്‍പ്പടെയുള്ള പ്രത്യക്ഷ നടപടികള്‍ ജൂണ്‍ 15 വരെ മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന വ്യവസായ ബന്ധസമിതിയുടെ(ഐആര്‍സി) മിനിമം വേജസ് കമ്മിറ്റി തീരുമാനം അനുകൂലമല്ലെങ്കില്‍ 15 ന് ശേഷം സംസ്ഥാന വ്യാപകമായ സമരത്തിനാണ് യുഎന്‍എ തീരുമാനമെന്നും ജാസ്മിന്‍ഷ വ്യക്തമാക്കി.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യുഎന്‍എ ജില്ലാ പ്രസിഡന്റ് അനു ജോണ്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് മാത്യു, കോഴിക്കോട് ജില്ലാ സെക്രട്ടറി മിനി ബോബി, വയനാട് ജില്ലാ സെക്രട്ടറി എന്‍ കെ ജാനിഷ്, സംസ്ഥാന കമ്മിറ്റിയംഗം മിഥുന്‍ ആര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ സ്വാഗതവും സുഹൈബ് മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു.

Read more topics: nurse, UNA, protest,
English summary
private hospital nurses (UNA) protest from 15h June
topbanner

More News from this section

Subscribe by Email