Tuesday September 18th, 2018 - 11:09:pm
topbanner
Breaking News

ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമം; സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിന്

Jikku Joseph
ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമം; സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിന്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ മാസത്തിനകം പുതുക്കിയ ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യുഎന്‍എ വ്യക്തമാക്കി.

ഏപ്രില്‍ 23-ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയായിരുന്നു ഉത്തരവ്. എന്നാല്‍ ആശുപത്രി മാനേജ്മെന്റുകള്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎന്‍എയുടെ ആരോപണം.

സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താല്‍ നഴ്‌സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കുന്ന മുന്നണിയെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. ആരും സഹായിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് യുഎന്‍എയുടെ ആഹ്വാനം.

 

 

English summary
private hospital nurses goes on strike again
topbanner

More News from this section

Subscribe by Email