Saturday September 22nd, 2018 - 6:39:pm
topbanner

കോഴിക്കോട് അക്രമി തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

NewsDesk
കോഴിക്കോട് അക്രമി തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: അക്രമിയുടെ വധശ്രമത്തിനിരയായ കൈതപ്പൊയിലിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫൈനാന്‍സിയേഴ്‌സ്' ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (ഷാജു കുരുവിള-53) പുലര്‍ച്ചെ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ സ്ഥാപനത്തില്‍ എത്തിയ അജ്ഞാത യുവാവാണ് മുഖത്തു മുളകുപൊടി വിതറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ആക്രമണസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കൃത്യം നടത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടെ രക്ഷപ്പെട്ടു.

ചുവപ്പു ഷര്‍ട്ടു ധരിച്ച ചെറുപ്പക്കാരനാണ് അക്രമിയെന്നു കുരുവിള മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ മതിയായ സ്വര്‍ണം ഈടു വയ്ക്കാനില്ലാതെ വായ്പയ്‌ക്കെത്തിയ ഒരു യുവാവിനെ മടക്കി അയച്ചിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുരുവിള മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ യുവാവ് തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്നാണു കുരുവിളയുടെ മൊഴിയെന്നറിയുന്നു.

English summary
Private finance company owner dies who set ablaze in Kozhikode
topbanner

More News from this section

Subscribe by Email