Friday November 16th, 2018 - 3:05:am
topbanner

സ്വകാര്യ ബസ് സമരം പിൻവലിച്ചു

NewsDesk
സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ച് ബസ് സമരം പിൻവലിക്കാൻ ബസ്സുടമകൾ തയ്യാറായി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ  ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു.

ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പിന്നീട് ചർച്ചയാവാമെന്ന് ഉറപ്പുകിട്ടിയെന്നും ബസുടമകൾ അറിയിച്ചു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിൻവലിച്ചത്. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

Read more topics: private bus, strike,
English summary
private bus strike windrow
topbanner

More News from this section

Subscribe by Email