Friday February 22nd, 2019 - 1:49:am
topbanner

അടുത്ത വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

Anju N C
അടുത്ത വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 13 മുതല്‍ അനിശ്ചിത കാലപണിമുടക്ക് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് സാധാരണ നിരക്കിന്റെ 25 ശതമാനമാക്കണെമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ വേതന വര്‍ധന, ദിനം പ്രതിയുള്ള ഡീസല്‍ വര്‍ധന, സ്‌പെയര്‍പാര്‍ട്ട്‌സ് നിരക്ക് എന്നിവ കണക്കിലെടുത്താണ് യാത്രാനിരക്ക് കൂട്ടണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

റോഡ് ടാക്‌സ് 23,000 രൂപയില്‍ നിന്നും 31,000 രൂപയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മറ്റന്നാള്‍ കലക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Viral News

Read more topics: private bus, strike, friday,
English summary
private bus strike to next friday
topbanner

More News from this section

Subscribe by Email