Wednesday September 26th, 2018 - 2:34:am
topbanner

സ്വകാര്യ ബസുടുമകള്‍ വീണ്ടും സമരരംഗത്തേക്ക്: ഇത്തവണ ടാക്‌സ് അടയ്ക്കില്ല

NewsDesk
സ്വകാര്യ ബസുടുമകള്‍ വീണ്ടും സമരരംഗത്തേക്ക്: ഇത്തവണ ടാക്‌സ് അടയ്ക്കില്ല

തൃശൂര്‍: ഡീസല്‍ വില വര്‍ധന മൂലം നട്ടം തിരിയുന്ന സ്വകാര്യ ബസുടമകള്‍ വീണ്ടും സമരരംഗത്തേക്ക്. ഇത്തവണ ജനത്തെ ബുദ്ധിമുട്ടിക്കാതെയാണ് സമരം. ടാക്സ് അടയ്ക്കാതെ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. ജൂലായ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ടാക്സ് അടയ്ക്കില്ല.

അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുമാണ് ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാനൊരുങ്ങുന്നത്. ഡീസലിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാതെ മറ്റ് പോംവഴിയില്ലെന്നാണ് ബസുടമകളുടെ വാദം. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ 62 രൂപയായിരുന്ന ഡീസല്‍ വില 74 രൂപയായി ഉയര്‍ന്നു. 12 രൂപ വരെ ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിദിനം ഒരോ ബസിനും 800 രൂപ മുതല്‍ ആയിരം രൂപ വ രെ അധിക ചെലവ് ഉണ്ടാകുന്നതായും ബസുടമകള്‍ പറഞ്ഞു.

നിലവില്‍ ജൂണ്‍ 30 വരെയാണ് ബസുകള്‍ ടാക്സ് അടച്ചിട്ടുള്ളത്. സംസ്ഥാനത്ത് പതിമൂവായിരത്തോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വില വര്‍ധനവിനെതിരേ നടപടിയെടുക്കണമെന്നും അധിക നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സമരത്തില്‍ പിന്മാറില്ലെന്നുമാണ് ബസുടമകള്‍ പറയുന്നത്.

Read more topics: private bus, strike,
English summary
private bus strike kerala July 1st on words
topbanner

More News from this section

Subscribe by Email