Sunday November 18th, 2018 - 5:51:am
topbanner

ജനങ്ങളെ വലച്ച് രണ്ടാം ദിവസവും സ്വകാര്യ ബസ് സമരം ; വലഞ്ഞ് ഗ്രാമീണ മേഖല

suji
ജനങ്ങളെ വലച്ച് രണ്ടാം ദിവസവും സ്വകാര്യ ബസ് സമരം ; വലഞ്ഞ് ഗ്രാമീണ മേഖല

കണ്ണൂർ:  ജനങ്ങള്‍ സ്വകാര്യ ബസ് സമരത്തില്‍ വലയുകയാണ്. രണ്ട് ദിവസമായി തുടരുന്ന സമരം സാധാരണക്കാരെ ഏറെ കുറേ ബാധിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പ്രതിസന്ധി. മലയോര മേഖലകള്‍ ഗതാഗത സൗകര്യമില്ലാതെ ബുദ്ധിമുട്ടിലാണ്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും യാത്രാക്ലേശത്തിലാണ്.

കെ എസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇതും അപര്യാപ്തമാണെന്നാണ് ജനങ്ങളുടെ പരാതി. ചാര്‍ജ് വര്‍ധനയില്‍ നിലപാടില്‍ മയപ്പെടുത്തിയെങ്കിലും ബസുടമകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ്. 19 മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനും.

സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും സമരത്തിന് പരിഹാരമായിട്ടില്ല. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും നിരക്ക് വര്‍ദ്ധിപ്പിച്ച് സ്വകാര്യ ബസുടമകളുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതു പത്തു രൂപയാക്കാനും വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ഉടമകളുടെ ആവശ്യം. ഏകദേശം 13000 സ്വകാര്യ ബസുകള്‍ സമരത്തിലാണ് .

Read more topics: private bus, strike
English summary
private bus strike in kerala
topbanner

More News from this section

Subscribe by Email