Thursday September 20th, 2018 - 4:06:am
topbanner
Breaking News

ചര്‍ച്ച പരാജയം: ബസ് സമരം തുടരും

NewsDesk
ചര്‍ച്ച പരാജയം: ബസ് സമരം തുടരും

കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. മിനിമം ചാർജ് വർധനവില്‍ സർക്കാർ നിലപാട് അംഗീകരിച്ചെങ്കിലും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

പ്രശ്ന പരിഹാരത്തിനു തയാറാണെന്ന സ്വകാര്യ ബസുടമകളുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. എന്നാൽ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും മറ്റു യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്. വിദ്യാര്‍ഥികളുെട നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തി.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതലാണ്
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

Read more topics: bus, strike,
English summary
private bus strike charcha parajayam
topbanner

More News from this section

Subscribe by Email