Thursday September 20th, 2018 - 2:35:pm
topbanner
Breaking News

ദേശസാല്‍കൃത റൂട്ടുകളില്‍ അനുവദനീയ ദൂരപരിധിക്കപ്പുറം സ്വകാര്യ ബസ് സര്‍വീസ് അനുവദിക്കില്ലെന്ന് സുപ്രീംകോടതി

akhila
ദേശസാല്‍കൃത റൂട്ടുകളില്‍ അനുവദനീയ ദൂരപരിധിക്കപ്പുറം സ്വകാര്യ ബസ് സര്‍വീസ് അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസിന് കൂടുതല്‍ ദൂരം സര്‍വീസ് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അങ്കമാലി - പെരുമ്പാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അനുവദിച്ച താല്‍ക്കാലിക പെര്‍മിറ്റ് റദ്ദാക്കാനും ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമായി സംസ്ഥാന ഗതാഗത അപ്ലെറ്റ് ട്രൈബ്യൂണല്‍ (എസ്ടിഎടി) നല്‍കിയ ഉത്തരവു സംബന്ധിച്ച ഹൈക്കോടതി ഉത്തരവും ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് വിധി. ബസ് റൂട്ടുകള്‍ സംബന്ധിച്ച് 2009 ജൂലൈ 14ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സ്‌കീം കോടതി ശരിവച്ചു.

പെല്ലിശേരി - അങ്കമാലി - പെരുമ്പാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസിനു താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ പി.പി.ബേബിയെന്നയാള്‍ നല്‍കിയ അപേക്ഷ കോട്ടയം - കോഴിക്കോട് ദേശസാല്‍കൃത റൂട്ടിലെ 13 കിലോമീറ്റര്‍ ഉള്‍പ്പെടെ 28 കിലോമീറ്ററിനാണ് അപേക്ഷയെന്നും അത് അനുവദനീയ പരിധിയില്‍ കൂടുതലാണെന്നും (അഞ്ചു കിലോമീറ്റര്‍ അല്ലെങ്കില്‍ മൊത്തം റൂട്ടിന്റെ അഞ്ചു ശതമാനം) വ്യക്തമാക്കിക്കൊണ്ട് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തള്ളി.

ഇതിനെതിരെയുള്ള അപ്പീല്‍ എസ്ടിഎടി അനുവദിക്കുകയും ഹൈക്കോടതിയും ശരിവക്കുകയും ചെയ്തതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശസാല്‍കൃതവും അല്ലാത്തതുമായ റൂട്ടുകള്‍ ബന്ധിപ്പിച്ച് പുതിയ റൂട്ടുകളുണ്ടാക്കി താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കാനാവില്ലെന്നും താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ ആര്‍ടിഎയ്ക്ക് അധികാരമുണ്ടെന്ന എസ്ടിഎടി നിലപാടിനെ എതിര്‍ക്കുകയും യാത്രക്കാര്‍ക്കുള്ള അസൗകര്യം കണക്കിലെടുത്തുള്ള നിരോധിത റൂട്ടുകളിലോ അവയുടെ ഏതാനും ഭാഗങ്ങളിലോ സര്‍വീസ് നടത്താനുള്ള സ്വകാര്യ ബസുകാരുടെ ശ്രമവും സ്‌കീമിനെ അട്ടിമറിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

Read more topics: private bus, ksrtc, route, case
English summary
private bus-ksrtc route case
topbanner

More News from this section

Subscribe by Email