Saturday February 23rd, 2019 - 10:40:am
topbanner

സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

sadu prakash
സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (25)യാണ് പേരാബ്ര ഹൈസ്‌കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് അജ്മല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുവെച്ച് അജ്മല്‍ ചിലരുമായി ശനിയാഴ്ച വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത് നാട്ടുകാര്‍ തടഞ്ഞു. തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


മൃതദേഹം കണ്ടെത്തിയതിന് അടുത്തുള്ള സ്ഥലത്താണ് രാത്രി ബസ് നിര്‍ത്തിയിടാറുള്ളത്. അമ്മദിന്റെയും റംലയുടെയും മകനാണ്. കുറ്റ്യാടിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന അജ്മല്‍ അടുത്തിടെയാണ് ബസില്‍ ജോലിക്കു കയറിയത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ആമിര്‍ ബസിലാണ് അജ്മല്‍ ജോലി ചെയ്യുന്നത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

Viral News

Read more topics: private, bus, driver, died, pond, perambra
English summary
private bus driver died in pond at perambra
topbanner

More News from this section

Subscribe by Email