Monday September 24th, 2018 - 11:07:pm
topbanner

സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നടപടികള്‍ ഇന്നുമുതല്‍

Jikku Joseph
സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നടപടികള്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം. സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങും. പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. പാലിച്ചില്ലെങ്കില്‍ ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകള്‍ക്ക് അനുമതി നല്‍കില്ല. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറംമാറ്റം പൂര്‍ണമാകും. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല.

ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ നിറംമാറ്റം പൂര്‍ത്തിയാകും. മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാനും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു.

English summary
private bus color change today onwards
topbanner

More News from this section

Subscribe by Email