topbanner
Saturday December 16th, 2017 - 8:26:pm
topbanner
topbanner

തൃശൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

sadu prakash
തൃശൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറിനടക്കം ഏഴുപേര്‍ക്ക് പരിക്കു. മണ്ണുത്തിക്കടുത്ത് കാളത്തോട് സെന്ററില്‍ ഇന്നു രാവിലെ 8.45 ഓടെയായിരിന്നു അപകടം. പാലക്കാട് ഭാഗത്തു നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയില്‍ തൃശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരിന്നു.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് റാംഗ് സൈഡിലൂടെ മുന്നോട്ടു കയറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളുടേയും മുന്‍ഭാഗം തകര്‍ന്നു. ടിപ്പര്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവര്‍ പാലാ കണ്ണാടിപ്പറമ്പ് മുരിയാടത്തുകുന്നില്‍ വീട്ടില്‍ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

ബസ് യാത്രക്കാരായ ആറു പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ആരുടേയും നില ഗുരുതമല്ല. ടിപ്പര്‍ ഡ്രൈവറുടെ കാലിന്റെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകളും ആംബുലന്‍സും മണ്ണുത്തി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

English summary
private bus and tipper accidented thrissur: 7 injured
topbanner topbanner

More News from this section

Subscribe by Email