Tuesday March 19th, 2019 - 1:33:am
topbanner
topbanner

പൃഥ്വിരാജിന്റെ 'ഹലാല്‍ വീട്' പരസ്യം വിവാദത്തില്‍; പിന്മാറണമെന്ന് എസ് ശാരദക്കുട്ടി

NewsDesk
പൃഥ്വിരാജിന്റെ 'ഹലാല്‍ വീട്' പരസ്യം വിവാദത്തില്‍; പിന്മാറണമെന്ന് എസ് ശാരദക്കുട്ടി

കോഴിക്കോട്: നടന്‍ പൃഥ്വിരാജ് അസറ്റ് ഹോംസിന്റെ ഹലാല്‍ വീടുകള്‍ക്ക് മോഡലായത് വിവാദത്തില്‍. മത-വര്‍ഗ്ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ നടന്‍ അഭിനയിക്കരുതെന്നും ഇതില്‍നിന്നും പിന്മാറണമെന്നും എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

രഞ്ജിത്ത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് ശാരദക്കുട്ടി നടനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ശാരദക്കുട്ടിയുടെയും രഞ്ജിത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ ചുവടെ.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമകളില്‍ പറയില്ല എന്നതടക്കം പല ഉറച്ച തീരുമാനങ്ങളുമെടുത്ത് പുരോഗമന പക്ഷത്തെന്ന് ഉറപ്പിച്ച നടന്‍ പൃഥ്വിരാജ് മല്ലിക സുകുമാരന്‍ മത-വര്‍ഗ്ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ മറ്റു പുരോഗമന വാദങ്ങളെ അപ്പാടെ റദ്ദാക്കിക്കളയുന്നുണ്ട്. ഈ പരസ്യം അങ്ങേയറ്റം സാമൂഹ്യ വിരുദ്ധമാണ്, മനുഷ്യ വിരുദ്ധമാണ്, പ്രിയ പ്രിഥ്വിരാജ്. പിന്മാറി മാതൃകയാകൂ.


രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പൃഥ്വിരാജ് വില്‍ക്കുന്ന 'ഹലാല്‍ 'വീടുകള്‍

സൗന്ദര്യ വര്‍ദ്ധക ക്രീമുകളുടെ പരസ്യത്തില്‍ മോഡല്‍ ആയി അഭിനയിക്കാന്‍ ഹിന്ദിയിലെ പ്രമുഖ സിനിമാ താരങ്ങളായ രണ്‍ബീര്‍ കപൂറും ,കങ്കണ റൗട്ടും വിസമ്മതിച്ചിട്ടുണ്ട് .ഒറ്റ ദിവസത്തെ ഷൂട്ടിന് കോടികള്‍ കിട്ടുന്ന അവസരമായിട്ടുപോലും തൊലി വെളുപ്പിനെ സൗന്ദര്യത്തിന്റെ മാനദണ്ഡമാക്കുന്ന കാഴ്ചപ്പാട്,റേസിസവും പ്രതിലോമകരവുമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് അവരുടെ പിന്മാറ്റം .

സമൂഹത്തിനൊരു ഗുണവും നേരിട്ട് നല്‍കാത്ത ആഡംബര കാറുകളുടെ പരസ്യത്തില്‍ തന്നെ ചേര്‍ത്തിടേണ്ട എന്ന് ആമിര്‍ ഖാനും ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ട്.

ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തിനായി നിന്ന് കൊടുക്കുമ്പോള്‍ ആ വസ്തുവിന്റെ എല്ലാ വശങ്ങളെയും തങ്ങള്‍ അംഗീകരിക്കുകയും ,സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന യാഥാര്‍ഥ്യത്തിന്റെ മനസിലാകുകളിലേക്കുള്ള കാല്‍ വെപ്പ് കൂടിയായി അവരുടെ നടപടിയെ നോക്കി കാണാം .

എന്നാല്‍ മലയാള സിനിമയില്‍ ഇത്തരം നിലപാടുകളുടെ അഭാവവും ,'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലൈനുമാണ് സ്‌ക്രീനിലെ മിന്നും താരങ്ങള്‍ക്ക്. അതു മാത്രമല്ല,സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ, പുരോഗമനോന്മുഖമായ നിലപാട് എടുക്കാറുണ്ടെന്നു നമുക്ക് തോന്നാറുള്ള മലയാള സിനിമാ താരം പൃഥ്വിരാജ് പോലും അങ്ങേയറ്റം പിന്തിരിപ്പന്‍ പരസ്യത്തിന് മോഡലായി നിന്നു കൊടുത്തതും അടുത്തിടെയാണ്.

കേരളത്തില്‍ ആദ്യമായി 'ഷരിയ'രീതിയില്‍ പണികഴിച്ചെന്നവകാശപെടുന്ന ഹലാല്‍ വീടുകള്‍ പ്രമുഖ നിര്‍മാതാക്കളായ അസറ്റ് ഹോംസ് പുറത്തിറക്കിയിരിക്കുന്നത് പൃഥ്വിരാജിന്റെ മുഖമുള്ള പരസ്യത്തിന്റെ അകമ്പടിയോടെയാണ്.

കേരളത്തിലെ ഓരോ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടേത് മാത്രമായ ഹൗസിങ് പ്രൊജെക്ടുകള്‍ സാമുദായിക ധ്രുവീകരണത്തിന് വരും കാലങ്ങളില്‍ ഔദ്യോഗിക കയ്യൊപ്പ് പതിപ്പിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട . ജാതി മത വേര്‍തിരിവുകള്‍ കൊണ്ട് താമസസ്ഥലത്തെ അടയാളപ്പെടുത്തുന്ന രീതി ഉണ്ടാകുന്നത് മതത്തെയാണ് മാര്‍ക്കറ്റ് ചെയ്യാന്‍ കൂടുതല്‍ എളുപ്പവും, വിജയകരവുമെന്ന വ്യാപാര ബുദ്ധിയില്‍ നിന്നാണ്.

ഹലാല്‍ വീടുകള്‍ എന്ന ആശയത്തില്‍ നിന്നും അസറ്റ് ഹോംസിന്റെ അമരക്കാരനായ ശ്രീ സുനില്‍കുമാറും ഇത്തരം പരസ്യത്തില്‍ നിന്ന് ശ്രീ പൃഥ്വിരാജ് സുകുമാരനും പിന്മാറുമെന്നുമാണ് പ്രതീക്ഷ .

Viral News

Read more topics: prithviraj, home, s saradakkutty
English summary
prithviraj halal home ad turn controversy
topbanner

More News from this section

Subscribe by Email