Wednesday October 17th, 2018 - 1:08:pm
topbanner
Breaking News

ഹര്‍ത്താലില്‍ വലഞ്ഞ് ജയിലുകളും; മലബാറിലെ ജയിലുകള്‍ ഹൗസ്ഫുള്‍

Jikku Joseph
ഹര്‍ത്താലില്‍ വലഞ്ഞ് ജയിലുകളും; മലബാറിലെ ജയിലുകള്‍ ഹൗസ്ഫുള്‍

കോഴിക്കോട്: ഹര്‍ത്താല്‍ അക്രമികളെ കൊണ്ട് മലബാറിലെ ജയിലുകള്‍ നിറയുന്നുവെന്ന് റിപ്പോര്‍ട്ട്. പരിധിക്കപ്പുറം തടവുകാരെത്തിയതോടെ ജയില്‍വകുപ്പ് ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന ആശയകുഴപ്പത്തിലാണ് ഇപ്പോള്‍ ജയില്‍ അധികൃതര്‍. എന്തിനും, ഏതിനു ഹര്‍ത്താല്‍. മാറിമാറി വരുന്ന ഹര്‍ത്താലുകള്‍ക്കൊണ്ട് പ്രശ്നത്തിനു പരിഹാരമാകുന്നില്ലെങ്കിലും സംസ്ഥാനത്തെ ജയിലുകള്‍ നിറയുന്നുണ്ട്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ആയിരത്തോളം പേരാണ് ജയിലുകളില്‍ കഴിയുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ജയിലുകളിലേക്കാണ് ഇവരെ അയയ്ക്കുന്നത്. 220 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കോഴിക്കോട് ജില്ലാ ജയിലില്‍ ഹര്‍ത്താലിനു ശേഷം തടവുപുള്ളികളുടെ എണ്ണം 400 കടന്നിരിക്കുകയാണ്.

കൊയിലാണ്ടി, വടകര ജയിലുകള്‍ക്ക് പുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ജയിലുകളും നിറഞ്ഞു കവിഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റു നടക്കാന്‍ സാധ്യത നിലനില്‍ക്കേ റിമാന്‍ഡിലാക്കുന്നവരെ എങ്ങോട്ടു കൊണ്ടുപോകുമെന്ന ചോദ്യവും ഉയരുകയാണ്. പാലക്കാട് ജില്ലാ ജയിലില്‍ കുടുതല്‍ എത്തിയ തടവുകാരെ വിയ്യൂരിലേക്ക് അയയ്ക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. വിഷയം മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതായി വടക്കന്‍ മേഖലാ ജയില്‍ ഡിഐജി വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം ജയിലുകളിലുള്ളവരെ കണ്ണൂരിലേക്ക് അയക്കാനും ആലോചിക്കുന്നു. ജയിലുകള്‍ നിറഞ്ഞതോടെ തടവ് പുള്ളികളുടെ സ്ഥിതിയും ദുരിതത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: prisons, filled, harthal, criminals
English summary
prisons filled with harthal criminals
topbanner

More News from this section

Subscribe by Email