Monday February 18th, 2019 - 6:24:am
topbanner

വിദ്യാര്‍ഥികളുടെത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന അശ്ലീലം കലര്‍ന്ന ചുവരെഴുത്തെന്ന് പ്രിന്‍സിപ്പല്‍

NewsDesk
വിദ്യാര്‍ഥികളുടെത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന അശ്ലീലം കലര്‍ന്ന ചുവരെഴുത്തെന്ന് പ്രിന്‍സിപ്പല്‍

കൊച്ചി: മഹാരാജാസ് കോളേജിലെ ചുവരെഴുത്തിന്റെ പേരില്‍ ആറ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍.

മതവിദ്വേഷം വളര്‍ത്തുന്നതും അശ്ലീലം നിറഞ്ഞതുമായ ചുവരെഴുത്തുകള്‍ കേളേജ് കെട്ടിടത്തിന്റെ ചുവരില്‍ കണ്ടതിന്റെ പേരിലാണ് കേസ് കൊടുത്തതെന്നും കേസ് കൊടുത്ത ശേഷം ആ ചുവരെഴുത്തുകള്‍ മായ്ച്ചുകളഞ്ഞതായും അവര്‍ പറഞ്ഞു. ഇവ കവിതയുടെ ഭാഗങ്ങളാണോയെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീന പറഞ്ഞു.

ക്രിസ്തുവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചുവരെഴുത്തുകളെന്നും ഇവ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുറത്തു പറയാന്‍ കഴിയാത്തത്ര അശ്ലീലമാണ് ഇവയിലുള്ളതെന്നും ബീന കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ ക്യാമ്പസില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങളില്ലെന്നും വ്യക്തമാക്കി. സമകാലിക വിഷയങ്ങളെ പറ്റിയുളള ചുവരെഴുത്തുകളുടെ പേരില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നായിരുന്നു ആരോപണം.

അതേസമയം, ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ചുവരെഴുതിയതിന്റെ പേരിലല്ല, പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.

അവധി ദിവസങ്ങളില്‍ കോളേജില്‍ പ്രവേശിച്ച് ചുവരില്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും വൃത്തിക്കേടാക്കിയെന്നും അശ്ലീലം നിറഞ്ഞ ചുവരെഴുത്ത് നടത്തിയെന്നും കാണിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ബിരുദവിദ്യാര്‍ഥികളായ കൈതാരം സ്വദേശി രാകേഷ് കല്‍മാഡി, തിരുവാങ്കുളം സ്വദേശി നിധിന്‍, കാക്കനാട് സ്വദേശി ആനന്ദ്, അര്‍ജുന്‍, വെണ്ണല സ്വദേശി മുഹമ്മദ് എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Viral News

English summary
principal explanation for Maharaja's college students arrest
topbanner

More News from this section

Subscribe by Email