Sunday September 22nd, 2019 - 7:27:am
topbanner
Breaking News
jeevanam

നൂറുശതമാനം വിജയത്തിന് വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ പരീക്ഷ എഴുതി; പ്രിന്‍സിപ്പലിനുള്‍പ്പടെ സസ്പെന്‍ഷന്‍

JB
 നൂറുശതമാനം വിജയത്തിന് വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ പരീക്ഷ എഴുതി; പ്രിന്‍സിപ്പലിനുള്‍പ്പടെ സസ്പെന്‍ഷന്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപകര്‍ക്കും കൂട്ടുനിന്ന പ്രിന്‍സിപ്പലിനും സസ്പെന്‍ഷന്‍. കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ക്ക് എതിരെ ആള്‍മാറാട്ടത്തിന് പരാതി നല്‍കും. സ്‌കൂളിന് വിജയശതമാനം കൂട്ടാനായിരുന്നു ആള്‍മാറാട്ടം എന്നാണു സംശയം.

ഉത്തരകടലാസുകളുടെ മൂല്യനിര്‍ണയത്തിനിടെ കൈ അക്ഷരത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന് നടത്തിയ ഹിയറിങ്ങിലാണ് ഗുരുതര ആള്‍മാറാട്ടം തെളിഞ്ഞത്. കോഴിക്കോട് ജില്ലയില്‍ മുക്കം നഗരസഭാപരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പല കുട്ടികള്‍ക്ക് വേണ്ടിയും പരീക്ഷ എഴുതിയത് അധ്യാപകരാണെന്ന് അന്വേഷണത്തില്‍

അധ്യാപകനായ നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഓഫീസിലിരുന്ന് ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. പരീക്ഷാനടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്നു നിഷാദ് വി മുഹമ്മദ്. ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നീക്കി. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കും.

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി. അടിയന്തിര ഹിയറിങിന് വിളിച്ചിട്ടും വിദ്യാര്‍ഥികള്‍ ഹാജരായില്ല. സ്‌കൂളിന്റെ പരീക്ഷാ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി.

 

Viral News

Read more topics: principal, and teacher suspened,
English summary
principal and teacher suspened
topbanner

More News from this section

Subscribe by Email