Monday July 23rd, 2018 - 5:45:am
topbanner
Breaking News

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി : അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

NewsDesk
വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികരുടെ  മുൻകൂർ ജാമ്യാപേക്ഷ തള്ളി : അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വൈദികരുടെ  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയാണ് കോടതി തള്ളിയത്. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കേസ് ഡയറി വിശദമായി പരിശോധിച്ചെന്നു പറഞ്ഞ ഹൈക്കോടതി, പ്രതികളെ അറസ്റ്റു ചെയ്യാൻ പര്യാപ്തമായ വസ്തുതകളുണ്ടെന്നും വ്യക്തമാക്കി. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ‌ പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

ഫാ.ജെയ്സ് കെ.ജോർജ്, ഫാ. ജോബ് മാത്യു, ഫാ. സോണി വർഗീസ് എന്നിവരുടെ ഹർജികളാണു തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആയിരുന്നെന്നും അവരുടെ മൊഴിപ്രകാരം പീഡനക്കുറ്റം നിലനിൽക്കില്ലെന്നുമാണു വൈദികർ വാദിച്ചത്. എന്നാൽ, വൈദികർക്കു മുൻ‌കൂർജാമ്യം നൽകരുതെന്നു സർക്കാർ നിലപാടെടു‌ത്തു.

Read more topics: Orthodox sabha, priest, sex,
English summary
priest sex case An anticipatory bail
topbanner

More News from this section

Subscribe by Email