Wednesday November 14th, 2018 - 4:12:am
topbanner

ബജറ്റിലെ പുതുക്കിയ നികുതി പ്രാബല്യത്തില്‍; ഇന്നു മുതല്‍ മദ്യത്തിന് തീവില

Jikku Joseph
ബജറ്റിലെ പുതുക്കിയ നികുതി പ്രാബല്യത്തില്‍; ഇന്നു മുതല്‍ മദ്യത്തിന് തീവില

തിരുവനന്തപുരം: നികുതി ഏകീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിന് വില കൂടും. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ദ്ധന. വില്‍പന നികുതി 200 ശതമാനമാകുന്നതോടെ മദ്യത്തിന്റെ വില ക്രമാതീതമായി ഉയരും.

400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്. ബിയറിന്റെ നികുതി നൂറു ശതമാനമായി ഉയരും. മുപ്പത് ശതമാനത്തിന്റെ അധിക വര്‍ദ്ധനയാണ് ഉള്ളത്.

വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപ മുതല്‍ 40 രുപ വരെ വില വര്‍ധിക്കും. വിദേശ മദ്യത്തിനു നികുതി കുറച്ചിട്ടുണ്ട്. എന്നാല്‍ നികുതി കുറവ് വരുത്തിയത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും മന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. വാങ്ങാന്‍ ആളില്ലാത്തത് കണക്കിലെടുത്താണ് വിദേശ നിര്‍മിത മദ്യത്തിനു നികുതി കുറച്ചത്.

Read more topics: price, brand, liquor, rise, today
English summary
price of some brand-liquor will rise today
topbanner

More News from this section

Subscribe by Email