Saturday September 22nd, 2018 - 10:59:am
topbanner

പാചകവാതക വില കുത്തനെ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 49 രൂപ

Jikku Joseph
പാചകവാതക വില കുത്തനെ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 49 രൂപ

കൊച്ചി: പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയത്.

ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല്‍ 688.50 രൂപയായിരിക്കും വില. ഇതില്‍ 190.60 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് 497.84 രൂപയായിരിക്കും നല്‍കേണ്ടത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല്‍ 1229.50 രൂപയായിരിക്കും വില ഈടാക്കുന്നത്.

ദിവസേനെയുണ്ടാകുന്ന ഇന്ധനവില വര്‍ധനയ്ക്കിടെയാണ് പാചകവാതകത്തിനും വില വര്‍ധിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. സബ്‌സിഡി അക്കൗണ്ടില്‍ എത്തുന്നതിനാല്‍ 497.84 രൂപയായിട്ടാണ് കേരളത്തില്‍ വില വര്‍ധിക്കുന്നത്. സബ്‌സിഡിയുള്ള സിലിന്‍ഡറിന് ഡല്‍ഹിയില്‍ 493.55, കൊല്‍ക്കത്തയില്‍ 496.65, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

English summary
price of lpg cylinder reviewed effective today
topbanner

More News from this section

Subscribe by Email