Monday April 22nd, 2019 - 1:57:am
topbanner
topbanner

തേങ്ങ വിലയിൽ കുറവുണ്ടായിട്ടും എണ്ണവില കൊമ്പത്തുതന്നെ

suvitha
തേങ്ങ വിലയിൽ കുറവുണ്ടായിട്ടും എണ്ണവില കൊമ്പത്തുതന്നെ

കോട്ടയം: ഓണത്തിനു ശേഷം തേങ്ങ വിലയിൽ നേരിയ കുറവുണ്ടായിട്ടും എണ്ണവില കൊമ്പത്തുതന്നെ. ഓണത്തിനു 175 കടന്ന വെളിച്ചെണ്ണ വിപണി ഇപ്പോഴും ഒട്ടും പിന്നോട്ടു പോയിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് കൂടിയതോടെ വിലയിൽ ഒരു രൂപയുടെ മാത്രം കുറവാണ് ഉണ്ടായിരിക്കുന്നത്. അതായത്, തമിഴ്‌നാട്ടിലെ തേങ്ങ ഉത്പാദനം കൂടിയതിന്റെ ഗുണം കേരള വിപണിയിൽ കാണാനില്ലെന്ന് ചുരുക്കം.

മുൻ വർഷങ്ങളിൽ ഓണത്തിനു ശേഷം കേരളത്തിലെ വിപണിയിൽ ഒരു മാന്ദ്യം പ്രകടമാകാറുണ്ട്. വിപണിയിലുള്ള എല്ലാ ഇനങ്ങൾക്കും ഓണത്തിനു ശേഷം വലിയ വിലക്കുറവാണ് ഉണ്ടാകാറുള്ളത്. ഓണത്തിനു ശേഷം ഉപഭോഗം കുറയുന്നതാണ് ഇത്തരത്തിൽ വിപണിയിൽ വിലക്കുറവിനു കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ, ഇത്തവണ ഓണത്തിന് ശേഷമുള്ള വിപണിയെ മാന്ദ്യം ഒരു തരത്തിലും ബാധിച്ചില്ല. ഒരു ഇനത്തിനും വില കുറഞ്ഞതുമില്ല.ഓണക്കാലത്ത് 180 രൂപയ്ക്ക് അടുത്തെത്തിയ വെളിച്ചെണ്ണയുടെ ചില്ലറ വില ഇപ്പോഴും ഇവിടെ തന്നെ നിൽക്കുകയാണ്.

ഇന്നലെ കോട്ടയം മാർക്കറ്റിലെ വെളിച്ചെണ്ണയുടെ മൊത്ത വില 178 രൂപയായിരുന്നു. ചില്ലറ വിപണിയിൽ ഇത് 180 രൂപയായി തന്നെ തുടരുന്നു. തേങ്ങയുടെ വിലയിൽ മാത്രമാണ് നേരിയ കുറവ് അനുഭവപ്പെടുന്നത്. ഓണക്കാലത്ത് 4546 രൂപയായിരുന്നു ഒരു കിലോ തേങ്ങയ്ക്കു കോട്ടയം മാർക്കറ്റിലെ മൊത്ത വിപണിയിൽ വില. എന്നാൽ, ഇന്നലെ ഇത് 44 രൂപയായി കുറഞ്ഞിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തേങ്ങ വിപണി സജീവമായതാണ് നേരിയതെങ്കിലും വിലക്കയറ്റം കുറയുന്നതിനു കാരണമായിരിക്കുന്നത്.

കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നുമാണ് ജില്ലയിലേയ്ക്കടക്കം കൂടുതലായും തേങ്ങ എത്തുന്നത്. ഇവിടങ്ങളിലെല്ലാം ആവശ്യത്തിന് തേങ്ങ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. എന്നാൽ, തേങ്ങ വിലയിലും വെളിച്ചെണ്ണ വിലയിലും കുറവുണ്ടാകാത്തതിന്റെ പ്രധാന കാരണം ഇടനിലക്കാരുടെ ഇടപെടലാണെന്നാണ് സൂചന.

Read more topics: price, coconut, oil, increased,
English summary
The price of coconut oil increased
topbanner

More News from this section

Subscribe by Email