Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

രാഷ്ട്രപതിയെ വരവേൽക്കാൻ അമൃതപുരി ഒരുങ്ങി

NewsDesk
 രാഷ്ട്രപതിയെ വരവേൽക്കാൻ അമൃതപുരി ഒരുങ്ങി

അമൃതപുരി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു . ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഠം നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയും പത്നി സവിതാ കോവിന്ദും തുടക്കം കുറിക്കും. അമ്മയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കുക.

ഗവർണ്ണർ പി സദാശിവം ദേവസ്വം സഹകരണ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ കെ സി വേണുഗോപാൽ എം പി , ആർ രാമചന്ദ്രൻ എം എൽ എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി ആമുഖ പ്രഭാഷണം നടത്തും.

രാഷ്ട്രപതിയായതിന് ശേഷം കേരളത്തിലാദ്യമായാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ എത്തുന്ന രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഒൗദ്യോഗിക വരവേല്പ് നൽകും .സൈന്യത്തിന്റെ ഗാർഡ് ഒാഫ് ഒാണറും ഇവിടെയുണ്ടാകും തുടർന്ന് ഹെലികോപ്ടറിൽ കായംകുളം എൻ റ്റി പി സി ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡു മാർഗ്ഗമാണ് അമൃതപുരിയിലേയ്ക്ക് എത്തുക.

രാവിലെ പതിനൊന്നിനാണ് അമൃതപുരിയിലെ ചടങ്ങുകൾ. അതിനു ശേഷം തിരുവനതപുരത്തുനിന്ന് തിരിച്ച് ഡൽഹിയ്ക്ക് മടങ്ങും. കേരളത്തിലേയ്ക്ക് ആദ്യമായെത്തുന്ന രാഷ്ട്രപതിയെ വരവേൽക്കാൻ അമൃതാനന്ദമയി മഠത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. രാഷ്ട്രപതിയുടെ ചടങ്ങ് ആശ്രമത്തിലെ ദർശന ഹാളിലാണ് നടക്കുക. തിങ്കളാഴ്ചയാണ് അമ്മയുടെ ജന്മദിനം തിങ്കളാഴ്ചത്തെ ചടങ്ങുകൾ അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിംഗ് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നടക്കുക.

Read more topics: president, ram nath kovind, kerala,
English summary
president ram nath kovind Mata Amritanandamayi Math kerala
topbanner

More News from this section

Subscribe by Email