Sunday November 18th, 2018 - 5:41:am
topbanner

വൈവിധ്യങ്ങളുടെ നാടായ കേരളത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് രാഷ്ട്രപതി

rajani v
വൈവിധ്യങ്ങളുടെ നാടായ കേരളത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് രാഷ്ട്രപതി

കൊല്ലം: പ്രഥമ സന്ദര്‍ശനത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആത്മീയ നേതാക്കളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്റേത് എല്ലാ സംസ്‌കാരങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പാരമ്ബര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷതയും പ്രശംസനീയമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ പാരമ്ബര്യം അമൃതാനന്ദമയിയിലൂടെ പിന്തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

അമൃതാനന്ദമയിയുടെ 64 ആം ജന്മദിനത്തോട് അനുബന്ധിച്ചുള്ള സേവന പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. കുടിവെള്ളം, ചികിത്സാ സഹായം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള മൂന്ന് പദ്ധതികളാണ് രാഷ്ട്രപതി തുടക്കം കുറിച്ചത്.

 

 

Read more topics: president, prise, kerala
English summary
president prise kerala visit speech
topbanner

More News from this section

Subscribe by Email