Thursday November 15th, 2018 - 11:46:am
topbanner

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും

Jikku Joseph
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മുന്നരയ്ക്ക് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ നാവികസേന വിമാനത്താവളത്തില്‍ സ്വീകരിക്കും.

ഫോര്‍ട്ട് കൊച്ചിയിലെ കബ്രാള്‍ യാര്‍ഡില്‍ 'സുസ്ഥിര സംസ്‌കാര നിര്‍മിതിയുടെ പ്രധാന്യം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആസ്പിന്‍വാളിലെ പ്രധാന ബിനാലെ പ്രദര്‍ശന വേദിയും പ്രസിഡന്റ് സന്ദര്‍ശിക്കും. ലെ മെറിഡിയന്‍ കണ്‍വെന്‍ഷനില്‍ നടക്കുന്ന അഡ്വ. കെ.എസ് രാജാമണി സ്മാര പ്രഭാഷണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. 6.50 ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.

വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്ണും നടന്നു. എഡിജിപിമാരായ ബി. സന്ധ്യ, ബി.എസ്. മുഹമ്മദ് യാസിന്‍, ഐജി പി.വിജയന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള, സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ വിവിധ വേദികളിലെത്തി പരിശോധനകള്‍ നടത്തി.

English summary
president pranab mukharji visits kerala today
topbanner

More News from this section

Subscribe by Email