Thursday September 20th, 2018 - 2:45:pm
topbanner
Breaking News

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീരാകുമാറിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്

rajani v
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീരാകുമാറിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായ മീരാകുമാറിനായിരിക്കും കേരള കോണ്‍ഗ്രസി (എം) ന്റെ പിന്തുണയെന്ന് ചെയര്‍മാന്‍ കെ എം മാണി. ഇക്കാര്യം കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണെന്നും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ജി.എസ്.ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ല. അരുണ്‍ ജെയ്റ്റ്ലിയുമായി നേരത്തെയുള്ള പരിചയമാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ പോയപ്പോഴും ബി.ജെ.പിയിലേക്ക് കെ.എം മാണി പോവുന്നുവെന്നായിരുന്നു വാര്‍ത്ത.

കേരള കോണ്‍ഗ്രസ് യുക്തമായ സമയത്ത് യുക്തമായ രാഷ്ട്രീയതീരുമാനമെടുക്കും. അതിപ്പോഴല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കേരള കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുന്നത്. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ച് സെന്‍കുമാര്‍ നടത്തിയ വിവാദപ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

English summary
president election keralacongress support meerakumar
topbanner

More News from this section

Subscribe by Email