Friday September 21st, 2018 - 7:48:am
topbanner
Breaking News

രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി

sadu prakash
രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി. പ്രത്യേക വ്യോമസേന വിമാനത്തില്‍ വൈകിട്ട് മൂന്നിനാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി. തോമസ്, ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ പ്രമുഖര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തി.

പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മമാണ് രാഷ്ട്രപതിയുടെ ആദ്യ പരിപാടി. പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം രാജ്ഭവനിലെത്തും. വൈകുന്നേരം 5.50ന് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകുന്നേരം ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.രാത്രി എട്ടിന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും.

ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയില്‍ ശനിയാഴ്ച രാവിലെ 11ന് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.

 

English summary
president Ramnath kovind reached thiruvanathapuram
topbanner

More News from this section

Subscribe by Email