Thursday September 20th, 2018 - 6:16:pm
topbanner
Breaking News

രാഷ്ട്രപതിയ്ക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്

NewsDesk
രാഷ്ട്രപതിയ്ക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.

ഉച്ചയ്ക്ക് 1.40നാണ് രാഷ്ട്രപതിയുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയത്. അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു, പ്രസ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവരും ദല്‍ഹിയില്‍ നിന്നുള്ള മാധ്യമ സംഘവും രാഷ്ട്രപതിയ്‌ക്കൊപ്പമെത്തി.

വിമാനത്താവളത്തില്‍ മേയര്‍ സൗമിനി ജയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, കെ.എം. മാണി, ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിജിപി ടി.പി സെന്‍കുമാര്‍, റിയര്‍ അഡ്മിറല്‍ എസ്.കെ. ഗ്രേവാള്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവരും രാഷ്ട്രപതിയെ സ്വീകരിച്ചു.

പത്തു മിനിറ്റ് നീണ്ട സ്വീകരണത്തിന് ശേഷം രാഷ്ട്രപതി ഹെലിക്കോപ്റ്ററില്‍ കോട്ടയത്തേക്ക് യാത്ര തിരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രപതിയെ അനുഗമിച്ചു.

വേട്ട റിലീസ് ദിവസം സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരാവസ്ഥയില്‍

Read more topics: president, pranab mukherjee, kochi
English summary
indian president pranab mukherjee at kochi
topbanner

More News from this section

Subscribe by Email