ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിഷിഷ്ട സേവനത്തിനുള്ള മെഡലിന് നാല് മലയാളികള്‍ അര്‍ഹരായി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ നേടിയത്.
ഇതുകൂടാതെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് ഇരുപത് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് അര്‍ഹരായിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്, എറണാകുളം എസ്.പി പി.കെ മധു, കൊച്ചി എന്‍.ഐ.എയിലെ ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ള എന്നിവരാണ് കേരളത്തില്‍നിന്ന് വിഷിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അര്‍ഹരായത്. സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിച്ച് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായ മലയാളി മുംബൈയിലെ സി.ബി.ഐ ഉദ്യോഗസ്ഥന് നന്ദകുമാരന് നായരാണ്.